Site icon CTV Online

കോരി ചൊരിയുന്ന മഴ; അതിവേ​ഗം ബഹുദൂരം നടന്ന് പുതുപ്പള്ളിയോട് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

newsdesk

കോട്ടയം: പുതുപ്പള്ളിയില്‍ തിളക്കമുള്ള വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറയാന്‍ ചാണ്ടി ഉമ്മന്റെ പദയാത്ര കോരി ചൊരിയുന്ന മഴയത്തും തുടരുന്നു. വാകത്താനത്തുനിന്നുമാണ് പദയാത്ര തുടങ്ങിയത്. മണ്ഡലത്തിൽ 26 കിലോമീറ്ററോളം നടന്ന് ആളുകളെ നേരിട്ട് കണ്ട് നന്ദി പറയുകയാണ് ലക്ഷ്യം. അകലക്കുന്നം ചെങ്ങളത്തായിരിക്കും പദയാത്ര അവസാനിക്കുന്നത്. ഉച്ചവരെ നാല് പഞ്ചായത്തുകൾ നടന്നു തീർക്കാനാണ് ഉദ്ദേശിക്കുന്നത്. മഴയെ അവഗണിച്ചുകൊണ്ടാണ് അതിവേഗം പദയാത്ര നടത്തുന്നത്.

അതേസമയം, റെക്കോ‍ഡ് ഭൂരിപക്ഷം തനിക്ക് വലിയ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടി സ്ഥാപിച്ച നാഴികക്കല്ലുകൾ മറികടക്കാൻ ആർക്കും സാധിക്കില്ല. എന്നാൽ അതിലേക്കെത്താനാണു താൻ ശ്രമിക്കുന്നത്. വോട്ടുചെയ്തവരുടെയും വോട്ടുചെയ്യാത്തവരുടെയും പിന്തുണ ആവശ്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെത്തുടർന്ന് നടത്തിയ ഉപതിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിനു മൂന്നാമതും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

ഭാരത് ജോഡോ യാത്രയുടെ ഭാഗമായിരുന്നതു ചാണ്ടി ഉമ്മനു തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ ഗുണം ചെയ്തിരുന്നു. ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമാപന ദിവസം സമാനമായ രീതിയില്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചത് ഭാരത് ജോഡോയാത്രയുടെ അനുഭവത്തിന്റെ കരുത്തിലായിരുന്നു.

പുതുപ്പള്ളിയിലെ വിജയം പിതാവിന്റെ 13 ാം വിജയമാണെന്നു ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചിരുന്നു. ഉമ്മന്‍ചാണ്ടിതന്നെയാണു മത്സരിക്കുന്നതെന്ന എ കെ ആന്റണിയുടെ പ്രഖ്യാപനവും ജനം മുഖവിലക്കെടുത്തു. 37,719 വോട്ടിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ചാണ്ടി ഉമ്മന്‍ സ്വന്തമാക്കിയത്. 2011 ല്‍ ഉമ്മന്‍ചാണ്ടി നേടിയ 33,255 വോട്ടിന്റെ റിക്കോര്‍ഡ് ഭൂരിപക്ഷത്തെ പഴങ്കഥയാക്കിയായിരുന്നു മകന്റെ വിജയം. പുതുപ്പള്ളി തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി പിരിഞ്ഞ സഭ സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും. രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ

Exit mobile version