Site icon CTV Online

അടിവാരത്ത് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരണപ്പെട്ടു

Web Desk

പുതുപ്പാടി അടിവാരത്തിന് സമീപം വീടിനു പിറകിലെ മതിൽ തകർന്നു വീണ് മണ്ണിനടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു.അടിവാരം പൊട്ടികയ്യിൽ കൊച്ചുപറമ്പിൽ പരേതനായ സദാനന്ദൻ്റെ ഭാര്യ  കനകമ്മ (72) ആണ് മണ്ണിനടിയിൽപ്പെട്ട് മരിച്ചത്. രാവിലെ 10.30 ഓടെയായിരുന്നു അപകടം. വീടിനു പിറകിൽ താൽക്കാലികമായുണ്ടാക്കിയ അടുപ്പിൽ ഭക്ഷണം പാകം ചെയ്ത് കൊണ്ടിരിക്കെയാണ് അപകടം സംഭവിച്ചത് .
നാട്ടുകാരുൾപ്പെടെയുള്ളവർ ഉടൻ തന്നെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മണ്ണ് നീക്കി പുറത്തെടുത്ത ഇവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Exit mobile version