
Web Desk
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം തിരയുന്ന ശരത്തിനെ പള്‍സര്‍ സുനിക്ക് അറിയാമെന്ന് സുനിയുടെ അമ്മ ശോഭന. ജയിലില്‍ സുനിയെ സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു ഇവര്‍. ജയിലില്‍ സുനി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നും ശോഭന പറഞ്ഞു. മുമ്പ് ഒരിക്കലും സുനിയെ ഇത്തരത്തില്‍ കണ്ടിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ പോയി ചികിത്സ തേടി. കേസില്‍ ദിലീപിന്റെ പേര് വെളിപ്പെടുത്തിയ ശേഷമാണ് ഇത്രയും പ്രശ്‌നങ്ങളെന്നും ശോഭന പറഞ്ഞു. ജയിലില്‍ വെച്ച് കണ്ടപ്പോള്‍, ശരത്തിനെ അറിയുമോ എന്നു ചോദിച്ചു. അപ്പോള്‍ അറിയാമെന്ന് പറഞ്ഞു.
അവരൊക്കെ വലിയ ആള്‍ക്കാര്. ഇവന്‍ ഡ്രൈവറായിട്ട്, ഇവനെ അറിയുമോന്ന് അറിയില്ലെന്നും ശോഭന കൂട്ടിച്ചേര്‍ത്തു. പല പല ജയിലുകളിലും സുനി കിടന്നിട്ടുണ്ട്. അപ്പോഴൊക്കെ താന്‍ പോയി കണ്ടിട്ടുണ്ട്. എന്നാല്‍ ഇത്രയ്ക്കും അവശനായ നിലയില്‍ സുനിയെ കാണുന്നത് ഇതാദ്യമായിട്ടാണെന്നും സുനിയുടെ അമ്മ പറഞ്ഞു.
