Site icon CTV Online

ഒളിംപ്യൻ പി.ടി.ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

Web Desk

ഒളിംപ്യൻ പി.ടി.ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദിയില്‍ ദൈവനാമത്തില്‍ സഭ ചേര്‍ന്നയുടന്‍ പി.ടി.ഉഷ സത്യപ്രതിജ്ഞ ചെയ്തു. ഹിന്ദി എല്ലാവര്‍ക്കും അറിയാവുന്ന ഭാഷയാണെന്ന് ഉഷ. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കേരളത്തിന് എയിംസ് അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ചു. തന്നെ വിമര്‍ശിച്ച എളമരം കരീമിനെയും കണ്ട് സന്തോഷം പങ്കുവച്ചു.
കഴി‍ഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഉഷ ഇന്നലെ രാജ്യസഭയിലെത്തി നടപടിക്രമങ്ങൾ പൂർത്തികരിച്ചിരുന്നു. ഭർത്താവ് ശ്രീനിവാസും ഒപ്പമുണ്ടായിരുന്നു.

Exit mobile version