Site icon CTV Online

മാനസികമായി പീഡിപ്പിക്കുന്നു; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ഥികള്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് സൈക്കാട്രി വിഭാഗത്തിലെ അധ്യാപകര്‍ക്കെതിരെ വിദ്യാര്‍ഥികളുടെ കൂട്ടപരാതി. മെഡിക്കല്‍ കോളജ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപകരായ ഡോക്ടര്‍ അനിതകുമാരി, ഡോക്ടര്‍ സി.എ സ്മിത എന്നിവര്‍ക്കെതിരെയാണ് പരാതി. പിജി വിദ്യാര്‍ഥികളെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

ഈ അധ്യാപകര്‍ നിരന്തരം അവഹേളിക്കുകയും അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് പരാതിയില്‍ പറയുന്നു. ചെറിയ വീഴ്ചകളെ പര്‍വതീകരിച്ച് രോഗികളുടെയും കൂട്ടിരിപ്പുകാരുടേയും ആശുപത്രി ജീവനക്കാരുടെയും മുമ്പില്‍ വെച്ച് ശകാരിക്കുന്നെന്നും പ്രൊസീജ്യറിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ ചെയ്താല്‍ പോലും അതംഗീകരിക്കാതെ വീണ്ടും വീണ്ടും ചെയ്യിപ്പിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

തങ്ങള്‍ക്കനുകൂലമായി നിലകൊണ്ടില്ലെങ്കില്‍ മാര്‍ക്ക് കുറക്കും എന്നടക്കമുള്ള പരോക്ഷ ഭീഷണി ഉയര്‍ത്തിയതോടെ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ നേരില്‍ കണ്ട് പരാതി പറയുകയായിരുന്നു.

Exit mobile version