
Web Desk
വിദ്യാലയങ്ങളില്‍ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. അധ്യാപകര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും, ഏതെങ്കിലും വസ്ത്രം അവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കരുതെന്നും മന്ത്രി വ്യക്തമാക്കി. കൊടുങ്ങല്ലൂരിലെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലി വേണമെങ്കില്‍ അധ്യാപിക എല്ലാ ദിവസം സാരി ധരിച്ച് വരണമെന്ന അധികൃതരുടെ നിര്‍ബന്ധത്തിന് പിന്നാലെയാണ് പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിലെ അധ്യാപകര്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാനുള്ള അവകാശം സര്‍ക്കാര്‍ മുന്‍പേ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
‘കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒക്കെത്തന്നെ അധ്യാപകര്‍ക്ക് ഇഷ്ടമുള്ള, അവര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. സാരി അടിച്ചേല്‍പ്പിക്കുന്ന രീതി കേരളത്തിന്റെ പുരോഗമന ചിന്താഗതിക്ക് ഉതകുന്നതല്ല,’ മന്ത്രി പറഞ്ഞു.താന്‍ അധ്യാപികയായിരുന്ന കാലത്ത് നിരന്തരം ചുരിദാര്‍ ധരിച്ചായിരുന്നു പഠിപ്പിക്കാന്‍ കോളേജിലെത്തിയതെന്നും, ഒരാളുടെ വസ്ത്രധാരണത്തില്‍ ആര്‍ക്കും തന്നെ ഇടപെടാനുള്ള അവകാശമില്ലെന്നും മന്ത്രി പറഞ്ഞു.
