
Web Desk
ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഗ്രാമീണ മേഖലകളില്‍ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മിനിമം ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക് ആറ് രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാര്‍ത്ഥികളെയും ബാധിക്കും. പണിമുടക്കിനെ നേരിടാന്‍ കൂടുതല്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വീസ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. കെ എസ് ആര്‍ ടി സി ബസ്സുകള്‍ കുറവുള്ള മലബാര്‍ ജില്ലകളില്‍ പണി മുടക്ക് ജനജീവിതത്തെ ബാധിച്ചേക്കും.
