കാസർകോട്ട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

കാസർകോട്: ജില്ലയിൽ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകൾ. സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പണിമുടക്ക്.

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണു ബസ് സമരം. ഇന്നു രാവിലെയാണു പണിമുടക്ക് പ്രഖ്യാപിച്ചത്.

കാസർകോട് നഗരത്തിലും പരിസര പ്രദേശങ്ങളിലും ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് വലിയ ഗതാഗതക്കുരുക്ക് നേരിടുന്നുണ്ട്. ഇതുമൂലം സമയക്രമം പാലിക്കാൻ കഴിയുന്നില്ലെന്നാണ് ബസ് ഉടമകൾ ചൂണ്ടിക്കാട്ടുന്നത്.

പൈവളിഗയിൽ ഇന്നു വൈകീട്ടാണ് മുഖ്യമന്ത്രി നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിക്ക് പോകാൻ കാസർകോട് നഗരത്തിൽനിന്നടക്കം ജനങ്ങൾ ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാകും. ഇതു പരിപാടിയെ ബാധിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
%d