Site icon CTV Online

കോഴിക്കോട് നടുറോട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്

കോഴിക്കോട്: കോഴിക്കോട് മാവൂർ റോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. നഗരത്തിൽ ഓടുന്ന ബസ്സിലെ ജീവനക്കാർ തമ്മിലാണ് സർവീസ് സമയവുമായി ബന്ധപ്പെട്ട് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പിടിച്ചു മാറ്റാൻ ചെന്ന ഓട്ടോഡ്രൈവർക്കും പരിക്കേറ്റു. പോലീസും മറ്റ് ഡ്രൈവർമാരും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

സംഭവത്തിൽ ബസ് ജീവനക്കാരായ രജീഷ് ബാബു, ഷാജഹാൻ, വിശാഖ്, മുഹമ്മദ് സൽമാൻ എന്നിവർക്കെതിരെ നടക്കാവ് പോലീസ് കേസെടുത്തു. കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും തടസ്സം സൃഷ്ടിച്ചതിനും, സംഘർഷം ഉണ്ടാക്കിയതിനും ആണ് കേസ്. സംഭവത്തിൽ ഫാന്റസി, കടുപ്പയിൽ എന്നീ ബസുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Exit mobile version