Site icon CTV Online

പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ആട് ജീവിതത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കുന്നു

Entertainment Desk

ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ആട് ജീവിതത്തിന്റെ ഷൂട്ടിങ് പുനരാരംഭിക്കുന്നു. അടുത്ത ഷെഡ്യൂള്‍ മാര്‍ച്ച് ആദ്യ വാരം ആരംഭിക്കും. ഷെഡ്യൂളിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണ്. ആടുകള്‍ക്കൊപ്പമുള്ള നജീബിന്റെ ഏറ്റവും കഠിനമായ ജീവിത കാലഘട്ടങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. 2020 മേയ് മാസത്തില്‍ ആടുജീവിതം ഷൂട്ടിങ്ങിനായി ജോര്‍ദാനിലേക്ക് പോയ സംഘം കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിയിരരുന്നു. പിന്നീട് ഷൂട്ടിങ് നിര്‍ത്തിവെക്കുകയായിരുന്നു. 90 ദിവസത്തെ ഒറ്റ ഷെഡ്യൂളായി തന്നെ ചിത്രം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ അമലാപോളാണ് നായിക.

Exit mobile version