Site icon CTV Online

ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പുരോഹിതന് 18 വര്‍ഷം കഠിനതടവ്

Web Desk

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ക്രിസ്‌ത്യന്‍ പുരോഹിതന് 18 വര്‍ഷം കഠിനതടവ് വിധിച്ച് കൊല്ലം അഡിഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി. ചെന്നൈ ആസ്ഥാനമായുള്ള എസ്‌ഡിഎം മൈനർ സെമിനാരി അംഗമായ ഫാ. തോമസ് പാറേക്കുളത്തിനെതിരെയാണ് നടപടി. 5 വര്‍ഷം മുന്‍പാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പുല്ലാമല സെമിനാരിയിലെ നാല് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെയൊണ് പുരോഹിതൻ ലൈംഗികപീഡനത്തിന് ഇരയാക്കിയത്. മൂന്ന് കേസുകളില്‍ അഞ്ച് വര്‍ഷം വീതവും, ഒരു കേസില്‍ മൂന്ന് വര്‍ഷവുമാണ് വൈദികന് തടവ് ലഭിക്കുക. അതായത് 18 വർഷം തടവ് ശിക്ഷ അനുഭവിക്കണം. ഓരോ കേസുകള്‍ക്കും ഒരു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരവും നൽകണം. കൊല്ലം അഡിഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്‌ജി (പോക്‌സോ) കെഎൻ സുജിത്താണ് ഉത്തരവിട്ടത്. വൈദികനെതിരെ തിരുവനന്തപുരത്തെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്.

Exit mobile version