Site icon CTV Online

കോഴിക്കോട് കുട്ടിക്കടത്ത്; വൈദികന്‍ അറസ്റ്റില്‍.

Web Desk

പെരുമ്പാവൂര്‍ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ഫാദര്‍ ജേക്കബ് വര്‍ഗീസ് അറസ്റ്റിലായി. 12 കുട്ടികളെ നിയമവിരുദ്ധമായി കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ ഇടനിലക്കാര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ജുവനൈല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള അനുമതി ഇല്ലാതെയാണ് കുട്ടികളെ കേരളത്തിലേക്ക് എത്തിച്ചത്.
ജേക്കബ് വര്‍ഗീസ് ഡയറക്ടറായ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോട് റെയില്‍ വേ പൊലീസാണ് കുട്ടികളെ നിയമ വിരുദ്ധമായി കൊണ്ടുവന്ന ഇടനിലക്കാരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വൈദികനിലക്കെത്തിയത്.
രാജസ്ഥാന്‍ സ്വദേശികളായ ലോകേഷ് കുമാര്‍, ശ്യാം ലാല്‍ എന്നിവരാണ് അറസ്റ്റിലായ ഇടനിലക്കാര്‍. റെയില്‍ വേ സ്റ്റേഷനില്‍ കുട്ടികളുമായി എത്തിയ ഇവരെ കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും വ്യക്തമാക്കി

Exit mobile version