കോഴിക്കോട്: ഗർഭിണികൾക്ക് ചികിത്സാക്യാമ്പ്

കോഴിക്കോട്: കാലിക്കറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്സിംഗ് ഹോമിൽ ഗർഭിണികൾക്കും സ്ത്രീ രോഗങ്ങൾക്കുമുള്ള സൗജന്യ ചികിത്സാ ക്യാമ്പ് 20, 21 തിയതികളിൽ നടക്കും. രജിസ്‌ട്രേഷനും കൺസൾട്ടേഷനും പൂർണമായും സൗജന്യമാണ്. ശസ്ത്രക്രിയകൾക്കും സ്‌കാനിംഗിനും 25 ശതമാനവും ലാബ് പരിശോധനകൾക്ക് 50 ശതമാനവും ഇളവ് നൽകും. ഗൈനക്കോളജിസ്റ്റുകളും സ്ത്രീ രോഗ വിദഗ്ധരുമായ ഡോ. ദർശന കെ, ഡോ. പ്രിൻസി മരിയ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകും. അർബുദരോഗ നിർണയവും നടക്കും. ഗർഭിണികൾക്ക് ഡയറ്റീഷ്യൻ സേവനം സൗജന്യമായി ലഭ്യമാക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. രജിസ്‌ട്രേഷന്: 0495 2722516, 7012414410

error: Content is protected !!