Site icon CTV Online

പോത്തൻകോട് സുധീഷ് വധം: ഒട്ടകം രാജേഷ് പിടിയിൽ

Web Desk

പോത്തൻകോട് സുധീഷ് വധത്തിലെ രണ്ടാം പ്രതിയും ഗൂണ്ടാത്തലവനുമായ ഒട്ടകം രാജേഷ് പിടിയിൽ. തിങ്കളാഴ്ച്ച പുലർച്ചെയോടെ ഇയാൾ താമസിച്ച സ്ഥലം വൻ പൊലീസ് സംഘം വളയുകയായിരുന്നു. സമീപ ജില്ലയിൽ നിന്നും പിടികൂടിയതെന്നാണ് സൂചന. ജില്ലയേതെന്നു വെളിപ്പെടുത്താൻ പൊലീസ് തയ്യാറായില്ല. രാജേഷിനായി തിരച്ചിൽ നടത്തവെയാണ് കടയ്ക്കാവൂരിൽ പാലത്തിനു സമീപം വള്ളം മറിഞ്ഞു കഴിഞ്ഞ ദിവസം പൊലീസുകാരൻ ബാലു മരിച്ചിരുന്നു. തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതകത്തിലെ മുഖ്യപ്രതിയെ പിടികൂടാൻ കഴിയാത്തത് പൊലീസിനു വെല്ലുവിളിയായി മാറിയിരുന്നു.

Exit mobile version