മാവോയിസം നാടിനെ ബാധിക്കുന്ന കാൻസർ’; വയനാട്ടിൽ മാവോയിസ്റ്റുകള്‍ക്കെതിരെ പോസ്റ്ററുകള്‍

മാനന്തവാടി∙ വയനാട് തലപ്പുഴ മക്കിമലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പോസ്റ്ററുകള്‍. മക്കിമല ബസ് കാത്തിരിപ്പു കേന്ദ്രത്തിലും ജങ്ഷനിലെ കടകളിലെ ഭിത്തികളിലുമാണ് രാവിലെയോടെ പോസ്റ്ററുകള്‍ കണ്ടത്. ‘മാവോയിസം നാടിനെ ബാധിക്കുന്ന കാന്‍സര്‍, ജനവാസ മേഖലകളില്‍ ബോംബ് സ്ഥാപിക്കുന്ന മാവോയിസ്റ്റ് ഭീകരത അവസാനിപ്പിക്കുക, കാടിനെ യുദ്ധഭൂമിയാക്കാന്‍ അനുവദിക്കില്ല, ചോരയില്‍ കുതിര്‍ന്ന രാഷ്ട്രീയം ഞങ്ങള്‍ക്ക് വേണ്ട’ എന്നൊക്കെയാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്.

കൃത്യമായി ഡിസൈന്‍ ചെയ്ത് കളര്‍ പ്രിന്റ് എടുത്ത പോസ്റ്ററുകളാണ് പതിച്ചിരിക്കുന്നത്. എന്നാല്‍ പോസ്റ്ററുകള്‍ തയാറാക്കിയത് ആരാണെന്ന് അറിയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുമ്പാണ് മക്കിമലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ചതെന്നു കരുതുന്ന കുഴിബോംബുകൾ വനംവകുപ്പ് ജീവനക്കാർ കണ്ടെത്തിയത്. പിന്നാലെ ബോംബ് സ്ക്വാഡ് ബോംബ് നിർവീര്യമാക്കുകയായിരുന്നു.

error: Content is protected !!