
Web Desk
സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ സജ്ജീകരിക്കാൻ മാർഗ നിർദേശം പുറത്തിറക്കി. കൊവിഡ് മുക്തരായവരിൽ അനുബന്ധ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിനിടെ മൂന്നാം ഘട്ട കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സംസ്ഥാനം കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. ഇതിനായി ‘ബി ദി വാറിയർ,ഫൈറ്റ് ടുഗെതർ’ കാമ്പെയിൻ ആരംഭിച്ചിരുന്നു.
