Site icon CTV Online

പന്നി ഫാമുകളിൽ പരിശോധന കർശ്ശനമാക്കി കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

കൂടരഞ്ഞി : ഗ്രാമ പഞ്ചായത്ത് പരിധിയിൽ മാലിന്യസംസ്കരണ സംവിധാനം ഉറപ്പ് വരുത്തുന്നതിന്റെയും പൊതുജനാരോഗ്യ സംവിധാനം കർശനമാക്കുന്നതിന്റെയും പകർച്ചവ്യാധി തടയുന്നതിൻ്റെയും ഭാഗമായി ഗ്രാമപഞ്ചായത്ത്‌ പരിധിയിലെ പന്നി ഫാമുകളിൽ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെ യും സംയുക്തമായ പരിശോധന നടന്നു.

ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്നതും വൃത്തിഹീനമായി രീതിയിൽ പ്രവർത്തിക്കുന്നതുമായ മുഴുവൻ ഫാമുകൾക്കും നോട്ടീസ് അയക്കും. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ സി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ , ജെ എച്ച്ഐ ആദിഷ് എന്നിവർ നേതൃത്വം നൽകി .

മാനദന്ധങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന മുഴുവൻ പന്നി ഫാമുകളും അടച്ചു പൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാകുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയ്ച്ചു

Exit mobile version