പൂജാ ബമ്പര്‍; 12 കോടി കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്‌

കേരളസംസ്ഥാന ഭാഗ്യക്കുറി പൂജാ ബമ്പർ നറുക്കെടുത്തു. JC 253199 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാസര്‍കോട് ജില്ലയിലെ മേരിക്കുട്ടി ജോജോ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ഒന്നാം സമ്മാനം

തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. മേരിക്കുട്ടി ജോജോയുടെ ഉടമസ്ഥതയിൽ ഉളളതാണ് ഏജൻസി. എസ് 1447 ആണ് ഏജൻസി നമ്പർ. 300 രൂപയാണ് ടിക്കറ്റ് വില.

നാല് കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്).

മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു.

error: Content is protected !!