Site icon CTV Online

വാരാന്ത്യ ലോക് ഡൗൺ പിൻവലിക്കണം; ലോക് ഡൗൺ ഇളവുകൾക്ക് പൊലീസ് ശുപാർശ

Web Desk

വ്യാപാര സ്ഥാപനങ്ങൾ അധിക സമയം തുറക്കണമെന്ന് പൊലീസ് ശുപാർശ. സംസ്ഥാനത്തെ വാരാന്ത്യ ലോക് ഡൗൺ പിൻവലിക്കണമെന്നും ശുപാർശയിൽ. ചീഫ് സെക്രട്ടറിക്ക് നൽകിയ ശുപാർശകളിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.നിലവിലുള്ള നിയന്ത്രണങ്ങൾ കൊണ്ട് ആൾക്കൂട്ടം നിയന്ത്രിക്കാനാകില്ല. ഇളവ് അനുവദിക്കുന്ന മേഖലകളിൽ ആൾക്കൂട്ട നിയന്ത്രണങ്ങൾ വേണം. തദ്ദേശ സ്ഥാപനങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ ശുപാർശകളിൽ പൊലീസ് പറയുന്നു.

അതേസമയം, ഒൻപതു മുതൽ എല്ലാ കടകളും തുറക്കാനുള്ള തീരുമാനത്തിൽനിന്നു പിന്മാറില്ലെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ വ്യക്തമാക്കി. സർക്കാരിന് ആവശ്യത്തിനു സമയം കൊടുത്തിട്ടുണ്ട്. വ്യാപാരികൾക്കായി പ്രഖ്യാപിച്ച പാക്കേജ് പ്രഹസനമാണെന്നും നസിറുദ്ദീൻ കുറ്റപ്പെടുത്തി.

Exit mobile version