Site icon CTV Online

ധീരജിനെ കുത്തിയത് കെഎസ്‌യു പ്രവര്‍ത്തകൻ നിഖില്‍ പൈലി‍: പൊലീസ്

Web Desk

ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകൻ ധീരജിനെ കുത്തിയത് കെഎസ്‌യു പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയെന്ന് പൊലീസ്. കണ്ണൂര്‍ സ്വദേശി ധീരജാണ് കൊല്ലപ്പെട്ടത്. ഇടുക്കി എന്‍ജിനീയറിങ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ധീരജിന് കുത്തേറ്റത്.കെഎസ്‌യു പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി എന്‍ജിനീയറിങ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ സാങ്കേതിക സര്‍വകലാശാല നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടി. പ്രോ വൈസ് ചാന്‍സലര്‍ കോളജ് സന്ദര്‍ശിക്കും.കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. ഹോസ്റ്റലുകളിലും മറ്റുമുള്ള വിദ്യാർഥികളും എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്നും പ്രിൻസിപ്പൽ നിർദേശിച്ചു.

Exit mobile version