Site icon CTV Online

പൊലീസ് സ്റ്റേഷനില്‍ അടിപിടി; രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Web Desk

പൊലീസ് സ്‌റ്റേഷനില്‍ പരസ്പരം ആക്രമിച്ച പൊലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി. കോട്ടയം പള്ളിക്കത്തോട് സ്‌റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. എഎസ്‌ഐ സി.ജി സജികുമാര്‍, വനിതാ പൊലീസ് വിദ്യാരാജന്‍ എന്നിവര്‍ക്കെതിരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിഐജി നീരജ് കുമാര്‍ ഗുപ്തയുടേതാണ് നടപടി.
20നാണ് കേസിനാസ്പദമായ സംഭവം. അടിപിടിക്കിടെ വനിതാ പൊലീസിനെ എഎസ്‌ഐ സജികുമാര്‍ കയ്യേറ്റം ചെയ്യുകയും ഫോണ്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ പിറ്റേദിവസം തന്നെ ഇരുവരെയും സ്ഥലംമാറ്റി. തുടര്‍ന്നാണ് വകുപ്പുതല നടപടി കൈക്കൊണ്ടത്.

Exit mobile version