Site icon CTV Online

വാഹന മോഷ്ടാവിനെ പിടികൂടാൻ ശ്രമം; കൊച്ചിയിൽ എഎസ്ഐയ്ക്ക് കുത്തേറ്റു

Web Desk

വാഹന മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എഎസ്ഐയ്ക്ക് കുത്തേറ്റു. കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപം പുലര്‍ച്ചെ ഒന്നരയ്ക്കായിരുന്നു സംഭവം. എളമക്കര സ്റ്റേഷനിലെ എഎസ്ഐ ഗിരീഷ് കുമാറിനാണ് കയ്യിൽ കുത്തേറ്റത്. കളമശേരി എച്ച്എംടി കോളനിയിലെ കിച്ചുവാണ് കുത്തിയത്. ഇയാള്‍ പിടിയിലായി. പരുക്കേറ്റ എഎസ്ഐയെ ആശുപത്രിയിലേക്കു മാറ്റിയതായി പൊലീസ് അറിയിച്ചു.

Exit mobile version