ബൈക്കിൽ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; അപകടം സ്റ്റേഷനിലേക്ക് പോകുന്നതിനിടെ

ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വിൽസൺ(40) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. വിൽസൺ സഞ്ചരിച്ചിരുന്ന ബൈക്ക് വിറക് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ഉടൻ തന്നെ വിൽസണെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മലക്കപ്പാറ സ്റ്റേഷനിലേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം ചാലക്കുടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്

error: Content is protected !!