Site icon CTV Online

വീട്ടിലെ വിശേഷദിവസങ്ങളില്‍ പൊലീസുകാര്‍ക്ക് ഇനി അവധി

Web Desk

പൊലീസ് ഉദ്യോഗസ്ഥര്‍ അമിത ജോലിഭാരത്തെത്തുടര്‍ന്ന് നേരിടുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ നടപടിയുമായി പൊലീസ് വകുപ്പ്. പൊലീസുകാര്‍ക്ക് വീട്ടിലെ വിശേഷദിവസങ്ങളില്‍ ഇനി അവധി അനുവദിക്കും. മേലുദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരോട് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി മനുഷ്യത്വത്തോടെ പെരുമാറണമെന്നും നിര്‍ദ്ദേശമുണ്ട്. കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര്‍ നായര്‍ ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കി.

കണ്ണൂര്‍ റേഞ്ചിന് കീഴില്‍ വരുന്ന നാലു ജില്ലകളിലാണ് ഇത് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. ഇക്കാര്യം വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ഡിഐജി റേഞ്ചിന് കീഴിലുള്ള എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും കൈമാറി. പൊലീസുകാരുടെ വ്യക്തിപരമായ വിശേഷദിനങ്ങളില്‍ അവധി നല്‍കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മടികാണിക്കരുതെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Exit mobile version