Site icon CTV Online

മലമ്പുഴ ജില്ലാ ജയിലിൽ നിന്ന് ചാടിയ പ്രതി പിടിയില്‍

Web Desk

മലമ്പുഴ ജില്ലാ ജയിലിൽ നിന്ന് ചാടിയ പ്രതി ഷിനോയ് പിടിയില്‍. തമിഴ്നാട് തിരുപ്പൂരിൽ നിന്നുമാണ് പ്രതിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് കുഴൽമന്ദം സ്വദേശി ഷിനോയി ജയിൽ ചാടിയത്. വെള്ളിയാഴ്ച രാവിലെ പണിക്ക് ഇറക്കിയപ്പോൾ ആയിരുന്നു ജയിൽ ചാട്ടം. ഏപ്രിലിൽ അടിപിടിക്കേസിലാണ് ഷിനോയ് അറസ്റ്റിലായത്. ജാമ്യം എടുക്കാൻ ആളില്ലാതെ വന്നതോടെ റിമാൻഡ് തുടർന്നു. മദ്യപിച്ച് വീട്ടിൽ സ്ഥിരമായിവഴക്കുണ്ടാക്കുന്നയാളാണ് ഷിനോയ് എന്ന് പൊലീസ് പറഞ്ഞു.

Exit mobile version