Site icon CTV Online

നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസ്

Web Desk

വാഗമണ്ണിലെ ഓഫ് റോഡ് റെയ്‌സിൽ പങ്കെടുത്തതിന് നടൻ ജോജു ജോർജിനെതിരെ വാഗമൺ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ ഓഫ് റോഡ് റെയ്‌സ് സംഘടിപ്പിച്ചതിന് സംഘാടകർക്കെതിരെയും, പങ്കെടുത്തവർക്കെതിരെയും വാഹന ഉടമകൾക്കെതിരെയും പൊലീസ് കേസെടുത്തു.
നടൻ ജോജു ജോർജിനെതിരെ കെഎസ്‌യു തിങ്കളാഴ്ച പരാതി നൽകിയിരുന്നു. വാഗമണ്ണിൽ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡ് നിയമവിരുദ്ധമെന്ന് ആരോപിച്ചായിരുന്നു പരാതി. സുരക്ഷാ സംവിധാനം ഒന്നുമില്ലാതെ സംഘടിപ്പിച്ച പരാതി പ്ലാന്റേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസ് ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ എന്നിവർക്കാണ് പരാതി നൽകിയത്.

Exit mobile version