Site icon CTV Online

പോക്സോ കേസ് പ്രതിയായ മാവൂർ കണ്ണിപറമ്പ് സ്വദേശി അറസ്റ്റിൽ

കോഴിക്കോട് :സ്കൂൾ വിദ്യാർത്ഥിനികളോട്  ലൈംഗിക ഉദ്ദേശത്തോടെ അശ്ലീലഭാഷയിൽ  സംസാരിച്ച പ്രതി  മാവൂർ കണ്ണിപറമ്പ് സ്വദേശി  കുറുമ്പനതൊടികയിൽ ഉസ്മാൻ (41 വയസ്സ് )  മാവൂർ പോലീസ് പിടിയിൽ . പോക്സോ നിയമപ്രകാരമാണ് പ്രതിയെ  അറസ്റ്റ് ചെയ്തത് .
 
2025 ഏപ്രിൽ മാസം  മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിക്കടവിലുള്ള കടയിൽവെച്ച് 17 ഉും 14 ഉും വയസ്  മാത്രം പ്രായമുള്ള വിദ്യാർത്ഥിനികളോട് പ്രതി ലൈംഗികചുവയോടെ സംസാരിക്കുകയായിരുന്നു.  

മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ കണ്ണിപറമ്പിലുള്ള പ്രതിയുടെ വീടിനു സമീപത്ത് നിന്നും മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ്, SI രമേഷ് ബാബു, SCPO പ്രമോദ്, CPO മാരായ പ്രജീഷ്, വിനീത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാന്റെ് ചെയ്തു.

Exit mobile version