വിവാഹം കഴി‌ച്ച് സംരക്ഷിക്കാമെന്ന് പറഞ്ഞ് പതിനേഴുകാരിയെ ഗർഭിണിയാക്കി, ഉപേക്ഷിച്ചു; യുവാവിന് 10 വർഷം കഠിന തടവ്

പത്തനംതിട്ട : പതിനേഴ് വയസുകാരിയെ വിവാഹം കഴിച്ച് സംരക്ഷിച്ചു കൊള്ളാമെന്ന് വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പ്രസവിച്ച ശേഷം ഉപേക്ഷിക്കുകയും ചെയ്ത കേസിൽ കൊടുമൺ അങ്ങാടിക്കൽ കുരിയറ വടക്കേതിൽ നിർമലിനെ ( മോനു 25) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജി എ. സമീർ 10 വർഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.

2018ലാണ് കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായി. പിഴശിക്ഷ യായി വിധിച്ച തുക ഇരയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇരയായ പെൺകുട്ടിയ്ക്ക് പുനരധിവാസത്തിനാവശ്യമായ തുക നൽകുന്നതിന് ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടിയോട് നിർദ്ദേശിച്ചു. പത്തനംതിട്ട പൊലിസ് ഇൻസ്‌പെക്ടർമാരായ ജി.സുനിൽകുമാർ, ബിനു വർഗീസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.നശിപ്പിച്ചതും ആത്മഹത്യ പ്രേരണ കുറ്റവുമാണ് ഇയാൾക്കെതിരെ ചുമത്തിയത്.

error: Content is protected !!