Site icon CTV Online

കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് ∙ കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. കുറ്റിക്കാട്ടൂര്‍ തെക്കേക്കണ്ടി മീത്തൽ സൈതലവി (75) ആണ് മരിച്ചിരിക്കുന്നത്. ഇന്ന് രാവിലെ എട്ടേകാലോടെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗികാതിക്രമതതിന് ഇരയാക്കിയ സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.

Exit mobile version