newsdeskകോഴിക്കോട് : ഭിന്നശേഷിക്കാരിയായ 13 കാരിയെ ക്രൂരമായി പീഡിപ്പിക്കുകയും പണം നൽകി പ്രലോഭിപി പ്പിക്കുകയും ചെയ്ത കേസിൽ പുതുപ്പാടി സ്വദേശിയായ അറുപത്തിഏഴുക്കാരന് 9 വർഷം കഠിന തടവും 30000 രൂപ പിഴയും. പുതുപ്പാടി, കണ്ണപ്പൻ കുണ്ട്, കളത്തിൽ വീട്ടിൽ 67 ക്കാരൻ കാസിം. കെ. ക്കെതിരെയാണ് കോഴിക്കോട് അതി വേഗ POCSO കോടതി ജഡ്ജ് അമ്പിളി. സി. എസ്സ് ശിക്ഷ വിധിച്ചത് .
2022 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രതിയുടെ വീട്ടിൽ പാൽ വാങ്ങാൻ ചെന്ന ബുദ്ധി കുറവ് ഉള്ള 13 കാരിയായ പെൺകുട്ടിയെ കാലിതൊഴുത്തിൽ വെച്ച് ലൈംഗീകമായി ഉപദ്രപിക്കുകയും പണം നൽകി പ്രലോഭിപിപ്പിക്കുകയും, സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത, കേസിലാണ് വിധിപിഴ സംഖ്യ പെൺകുട്ടിക്ക് കൊടുക്കാനും വിധിച്ചു.പിഴ അടച്ചിട്ടില്ല എങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും .താമരശ്ശേരി പോലീസ് സബ്ബ് ഇൻസ്പെക്ടർ സനൂജ്. വി. എസ്സ്.അന്വഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ന് വേണ്ടി അഡ്വ RN Ranjith ഹാജരായി. സിവിൽ പോലീസ് ഓഫീസർ ബിജു എംസി , പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു