Site icon CTV Online

പി.എൻ പണിക്കരുടെ പൂർണകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു

Web Desk

തിരുവനന്തപുരത്ത് പി.എൻ പണിക്കരുടെ പൂർണകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു. പൂജപ്പുരയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും പങ്കെടുത്തു.കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂർണ സാക്ഷരതയുടെ മുഖ്യശിൽപിയുമായിരുന്നു പി.എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു.

Exit mobile version