
WebDesk
സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടു വിജയശതമാനം 82.95%. 2022ല്‍ 83.87 % ആയിരുന്നു വിജയശതമാനം. ഹയര്‍ സെക്കന്ററിയില്‍ 4,32,436 പേരും വൊക്കേന്‍ഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 28495 പേരുമാണ് പരീക്ഷയെഴുതിയത്.നാല് മണി മുതൽ വെബ്സൈറ്റിലും മൊബൈൽ ഫോൺ ആപ്ലിക്കേഷനിലും ഫലമറിയാം. റെഗുലർ വിഭാഗത്തിൽ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.
