Site icon CTV Online

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

Web Desk

ശാസ്താംകോട്ട മനക്കര സത്യാലയത്തില്‍ ഷാജി – കവിത ദമ്പതികളുടെ മകള്‍ കുഞ്ഞുലക്ഷ്മി (16) ആണ് വീടിനുള്ളിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തൊഴിലുറപ്പു ജോലിക്ക് പോയ മാതാവ് വീട്ടിലെത്തിയപ്പോഴാണ് സംഭവം കണ്ടത്. ശാസ്താംകോട്ട സി.ഐ അനൂപിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘം മേല്‍നടപടികള്‍ സ്വീകരിച്ച്‌ മൃതദ്ദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കടമ്ബനാട് കെ.ആര്‍.കെ.പി.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. സഹോദരന്‍ സിദ്ധാര്‍ത്ഥ്.

Exit mobile version