Site icon CTV Online

തിരുവനന്തപുരത്ത് നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

Web Desk

തിരുവനന്തപുരം പട്ടത്ത് നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. ഉള്ളൂര്‍ സ്വദേശിനി ഡാനിയേല്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നു ആക്രമണം. മര്‍ദ്ദനമേറ്റ് അവശനിലയിലായ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബുധനാഴ്ചയായിരുന്നു സംഭവം. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനമേറ്റ ഡാനിയേല്‍. സ്‌കൂളിലേക്ക് വരുമ്പോള്‍ ബസിറങ്ങിയ ഉടനെ ബസ് സ്‌റ്റോപ്പില്‍ കാത്തു നിന്ന കുട്ടികളാണ് മര്‍ദ്ദിച്ചത്.

വിദ്യാര്‍ത്ഥി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദ്ദിച്ച കുട്ടികള്‍ തിരുവനന്തപുരം നഗരത്തിലെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഡാനിയേലും ആക്രമിച്ച കുട്ടികളും തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നുവെന്നും, ഇതിന്റെ പ്രതികാരമായിട്ടായിരുന്നു ഇന്നലെ ആക്രമിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആക്രമിച്ച കുട്ടികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

Exit mobile version