കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കണ്ടത്. എന്നാൽ കടയിലെ ജീവനക്കാരൻ കുഴപ്പമില്ല, പ്ളാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നൽകിയതോടെയാണ് ഊൺ കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്.

കോഴിക്കോട് പുറമേരിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഊണിൽ നിന്നും പ്ളാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

error: Content is protected !!