Site icon CTV Online

പൈപ്പ് പൊട്ടി; മെ‍ഡി. കോളജിൽ ജലവിതരണം മുടങ്ങി: രോഗികൾ ദുരിതത്തിൽ

ചേവായൂർ : ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിനു സമീപം പൈപ്പ് പൊട്ടിയതിനെ തുടർന്ന് ആശുപത്രിയുടെ രണ്ടാം നിലയിലെ സ്ത്രീവാർഡിൽ വെള്ളം മുടങ്ങിയതോടെ രോഗികൾ ദുരിതത്തിൽ. ശുചിമുറിയിൽ അടക്കം പോകാൻ പറ്റാതെ എല്ലാവരും നെട്ടോട്ടമായിരുന്നു.

ഉച്ചയോടെ ജല അതോറിറ്റിയുടെ ടാങ്കർ ലോറിയിൽ വെള്ളം വിതരണം ചെയ്തെങ്കിലും രോഗികളും കൂട്ടിരിപ്പുകാരും താഴെ നിന്നു ബക്കറ്റിൽ വെള്ളം ശേഖരിച്ചു രണ്ടാം നിലയിലേക്ക് എടുത്തു കൊണ്ടു പോകുകയായിരുന്നു. രാത്രി ഏഴോടെ പൈപ്പ് നന്നാക്കി വിതരണം പുനഃസ്ഥാപിച്ചു.

Exit mobile version