Site icon CTV Online

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചയാള്‍ കസ്റ്റഡിയില്‍

ഭീഷണി സന്ദേശം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്. ഫോണിലൂടെയാണ് സന്ദേശം വന്നത്. വിളിച്ചയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കസ്റ്റഡിയില്‍ എടുത്തത് കായംകുളത്തു വെച്ചാണ്. ഇതേ തുടർന്നു സുരക്ഷ ശക്തമാക്കി.

കസ്റ്റടിയിലെടുത്ത ആളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പൊലീസ് പുറത്തുവിട്ടിട്ടില്ല. വിവരമനുസരിച്ച് ഇയാളുടെ മനോനിലയടക്കം പരിശോധിച്ചു വരികയാണ്.. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Exit mobile version