newsdesk
കൊച്ചി∙ ടി.വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു നൽകാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്ന വിഷയത്തിൽ മുഖ്യമന്ത്രി അടക്കമുള്ള എതിർകക്ഷികൾക്കു നോട്ടിസ് അയക്കാനുള്ള ഹൈക്കോടതി നിർദേശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ടിസ് വരട്ടെയെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘‘ഹൈക്കോടതി നോട്ടിസ് വരട്ടെ, അതിനു നിങ്ങളല്ല, ഞാനല്ലേ വേവലാതിപ്പെടേണ്ടത്’’– മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു നൽകാത്ത സേവനത്തിനു പ്രതിഫലം നൽകിയെന്ന വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ഹർജിയിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കു നോട്ടിസ് അയയ്ക്കാനാണു ഹൈക്കോടതി നിർദേശം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ, യുഡിഎഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവർ ഉൾപ്പെടെ 12 പേരെ എതിർകക്ഷികളാക്കിയാണു ഹർജി.