Site icon CTV Online

ഭിന്നശേഷിക്കാരനായ റഹീമിന് മുച്ചക്ര വാഹനം അനുവദിച്ചുനല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

WebDesk

ഭിന്നശേഷിക്കാരനായ അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശി റഹീമിന് മുച്ചക്ര വാഹനം അനുവദിച്ചുനല്‍കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് അപേക്ഷ നല്‍കാനാണ് റഹീം എത്തിയത്. വാഹനം അനുവദിക്കുന്നതിനുള്ള അപേക്ഷയ്ക്കായി എത്തിയ റഹീമിനെ പക്ഷേ മുഖ്യമന്ത്രി നേരിട്ടെത്തി സന്ദര്‍ശിച്ചു.
വീല്‍ ചെയറിലായിരുന്ന റഹീമിനെ ഓഫീസിലെ ഇടനാഴിയില്‍ എത്തി മുഖ്യമന്ത്രി കാണുകയായിരുന്നു. റഹീമിന്റെ അപേക്ഷ സ്വീകരിച്ച മുഖ്യമന്ത്രി, അടിയന്തര നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Exit mobile version