Site icon CTV Online

വിരട്ടൊക്കെ കയ്യില്‍ വെച്ചാല്‍ മതി; എന്തും വിളിച്ചുപറയാമെന്ന് കരുതേണ്ട, ഏതു കൊലകൊമ്പനായാലും നടപടി: മുഖ്യമന്ത്രി

Web Desk

വിരട്ടാനൊക്കെ നോക്കിയാല്‍ അത് കയ്യില്‍ വെച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ എന്തും വിളിച്ചു പറയാമെന്ന് കരുതരുത്. നമ്മുടെ നാട്ടില്‍ ലൈസന്‍സില്ലാതെ എന്തും പറയാമെന്ന നിലയെടുത്താല്‍ എന്തായിരിക്കും ഫലമെന്ന് അടുത്ത നാളില്‍ കണ്ടു. വിരട്ടാനൊക്കെ നോക്കി. അതങ്ങ് വേറെ വെച്ചാല്‍ മതി. അതൊന്നും ഇങ്ങോട്ടു ചെലവാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് കേരള ഗസറ്റ്ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

ഈ നാടിന് ഒരു സംസ്‌കാരമുണ്ട്. ഈ നാട് ആഗ്രഹിക്കുന്ന പൊതുവായ രീതിയുണ്ട്. അതുമാറ്റി ഭിന്നത വരുത്താമെന്നും, അതിനായി എന്തും വിളിച്ചു പറയാമെന്നും അതിന് അവകാശമുണ്ടെന്നും ആരെങ്കിലും ചിന്തിച്ചാല്‍ അവരുടെ പിന്നില്‍ ഏത് കൊലകൊമ്പന്‍ അണിനിരന്നാലും ശക്തമായ നടപടി എടുക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

Exit mobile version