Site icon CTV Online

കണമല ഇറക്കത്തില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് മറിഞ്ഞ് ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു

Web Desk

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. എരുമേലി – പമ്പ പാതയിലെ കണമല ഇറക്കത്തിലെ അട്ടിവളവില്‍ തിങ്കളാഴ്ച രാവിലെ 9.15 നാണ് അപകടമുണ്ടായത്.
ശബരിമല ദര്‍ശനത്തിന് പോയ അന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. പരിക്കേറ്റവരില്‍ മൂന്ന് സ്ത്രീകളും ഡ്രൈവറും ഉള്‍പ്പെടുന്നു.

Exit mobile version