
NEWSDESK
കൊയിലാണ്ടി: കൊയിലാണ്ടി – താമരശ്ശേരി സംസ്ഥാന പാതയില്‍ ഉള്ള്യേരി പത്തൊൻപതിൽ ഗുഡ്‌സ് ഓട്ടോ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. വാഹനത്തിന്റെ ഡ്രൈവറായിരുന്ന ആദര്‍ശ്, രാഹുല്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച്ച രാവിലെ 6.30 ഓടെയാണ് അപകടം നടന്നത്.
വിതരണത്തിനായുള്ള ഗ്ലാസുമായി പോകുന്ന പിക്കപ്പാണ് മറിഞ്ഞത് . വയനാട്, കോഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യുന്നതിനായി കോട്ടയത്തു നിന്നും ഗ്ലാസ് കയറ്റി വന്ന വാഹനം ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്നു.
അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ കുറച്ച് സമയം ഗതാഗത തടസം നേരിട്ടു. ഹൈവെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
