Site icon CTV Online

കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; പമ്പ് ജീവനക്കാരന് കുത്തേറ്റു

Web Desk

തിരുവല്ല ഇടിഞ്ഞില്ലത്ത് പെട്രോള്‍ പമ്പ് ജീവനക്കാരന് കുത്തേറ്റു. പ്രതി ചക്കുളം സ്വദേശി ശ്യാമിനെ പിടികൂടി. ഒരാള്‍ രക്ഷപെട്ടു. രാത്രി ബൈക്കിലെത്തിയവര്‍ക്ക് കുപ്പിയില്‍ പെട്രോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അഖില്‍രാജിന് കുത്തേറ്റത്. നിയമപ്രകാരം കുപ്പിയില്‍ പെട്രോള്‍ നല്‍കാന്‍ കഴിയില്ലെന്ന് അഖില്‍രാജ് അറിയിച്ചതോടെയാണ് പ്രതികള്‍ ആക്രമിച്ചത്. മുഖത്തും കൈയിലും കുത്തേറ്റു. തുടര്‍ന്ന് പമ്പ് ജീവനക്കാര്‍ മുഖ്യപ്രതി ശ്യാമിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി പൊലീസിനു കൈമാറി. അഖില്‍രാജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Exit mobile version