Site icon CTV Online

ഇന്ധന വില വീണ്ടും കൂട്ടി

Report: Web Desk

ഇന്ധന വില വീണ്ടും കൂട്ടി.പെട്രോൾ, ഡീസൽ വില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 85 രൂപ കടന്നു. ഡീസല്‍ വില 80 രൂപയ്ക്ക് അടുത്തെത്തി. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 83.96 ഉം ഡീസല്‍ വില 78.01 രൂപയുമാണ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 85.72 രൂപയും ഡീസലിന് 79.65 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിയിൽ വില കൂടിയതാണ് വിലവർധനയ്ക്ക് കാരണമായി കമ്പനികൾ പറയുന്നത്.

Exit mobile version