Site icon CTV Online

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി

Report: Web Desk

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി.പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് കൂടിയത്. പുതുവർഷത്തിൽ അഞ്ചാം തവണയാണ് ഇന്ധന വില ഉയരുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ് വില. മുൻപ് ഈ മാസം 19നായിരുന്നു ഇന്ധന വില ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതാണ് രാജ്യത്ത് എണ്ണ വിലവർധിക്കാൻ കാരണമായത്.

Exit mobile version