Site icon CTV Online

പെട്രോൾ,ഡീസൽ വില ഇന്നും കൂട്ടി

Web Desk

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 101 രൂപ 82 പൈസയായി. ഡീസല്‍ വില 94 രൂപ 90 പൈസയായും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 103 രൂപ 88 പൈസയാണ്. ഡീസല്‍ വില 96 രൂപ 71 പൈസയും. കോഴിക്കോട് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 102 രൂപ 16 പൈസ, 95 രൂപ 11 പൈസ എന്നിങ്ങനെയാണ്. ഇന്നലെ പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീസലിന് 26 പൈസയും വര്‍ധിപ്പിച്ചിരുന്നു. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് പെട്രോള്‍ വില ഇന്നലെ വര്‍ധിപ്പിച്ചത്.

Exit mobile version