NEWSDESK
പെരുമ്പാവൂര്‍ : അതിഥിത്തൊഴിലാളിയുടെ മൂന്നര വയസ്സുകാരി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ അസം സ്വദേശി പിടിയില്‍. കുറുപ്പംപടിയിലാണ് സംഭവം.
അസം സ്വദേശി സജ്മല്‍ അലി (21)യാണ് കുറുപ്പംപടി പോലീസിന്റെ പിടിയിലായത്. ജോലി ചെയുന്ന പ്ലൈവുഡ് ഫാക്ടറിയിൽ തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പൊലീസിന് അനേഷണത്തിൽ വ്യക്തമായത് .
പോക്സോ വകുപ്പ് ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തത്