newsdesk
മുക്കം നഗരസഭയിലെ പെരുമ്പടപ്പിൽ ബീവറേജസ് കോർപ്പറേഷൻ്റെ ഔട്ട് ലെറ്റ് അനുവദിച്ചതിനെതിരെ
നഗരസഭയിലെ യു.ഡി.എഫ്, വെൽഫെയർ പാർട്ടി കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗര സഭ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. സമരം കെ പി സി സി മെമ്പർ ഹബീബ് തമ്പി ഉദ്ഘാഘാടനം ചെയ്യ്തു
മുക്കം നഗരസഭയിലെ പെരുമ്പടപ്പിൽ ബീവറേജസ് കോർപ്പറേഷൻ്റെ ഔട്ട് ലെറ്റ് അനുവദിച്ചതിനെതിരെ
നഗരസഭയിലെ യു.ഡി.എഫ്കൗൺസിലർമാർ നഗരസഭ ചെയർമാനും വൈസ് ചെയർപേഴ്സണുമെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഈ നാേട്ടീസ് അടുത്ത മാസം 3ന് ചർച്ച ചെയ്യാനിരിക്കെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നതിനായി യു.ഡി.എഫ്വെൽഫെയർ പാർട്ടി കൗൺസിലർമാരുടെ നേതൃത്വത്തിൽ ധർണ്ണ നടത്തിയത്.
മുക്കം നഗരസഭയിലെ കൗൺസിലർമാരെ തെറ്റിധരിപ്പാച്ചിട്ടാണ് മുക്കം നഗരസഭാ ചെയർമാനും വൈസ് ചെയർമാനും ബീവറേജിന് ലൈസൻസ് അനുവദിച്ചത് എന്നും
കേരളത്തിൽ യൂ ഡി എഫ് അധികാരത്തിൽ വന്നാൽ മുക്കത്തെ ബീവറേജ് അടച്ചു പൂട്ടാനുള്ള അജണ്ടയാണ് ആദ്യം എടുക്കുക എന്നും അദ്ദേഹം പറഞ്ഞു
ധർണ്ണക്ക് കൗൺസിലർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി ,ഗഫൂർ മാസ്റ്റർ ,മധു മാസ്റ്റർ എന്നിവർ നേതൃത്വം നൽകിവിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ധർണ്ണയിൽ സംസാരിച്ചു