Site icon CTV Online

പേരാമ്പ്രയില്‍ റോയല്‍ മാര്‍ബിള്‍സ് ഉടമ തൊഴിലാളിയായ യുവതിയെ വിട്ടില്‍ കെട്ടിയിട്ട് മർദ്ദിച്ചു. യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

പേരാമ്പ്ര: മാര്‍ബിള്‍ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ കടയുടമ അറസ്റ്റില്‍. ചേനായി റോയല്‍ മാര്‍ബിള്‍സ് ഉടമ ജാഫര്‍ ആണ് അറസ്റ്റിലായത്. സ്ഥപനത്തിലെ ജീവനക്കാരിയായ 34കാരിയെ സ്ഥാപനം ഉടമയായ ജാഫര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.

യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് സ്ഥാപനം ഉടമയെ അറസ്റ്റ് ചെയ്തത്. കടയിലെ കണക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

മര്‍ദനത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദനം, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

Exit mobile version