Site icon CTV Online

നിപ: ജനങ്ങൾ ജാഗ്രത പാലിക്കണം ലിൻ്റോ ജോസഫ് എം എൽ എ

Local News

നിപ ബാധിച്ച് പാഴൂരിൽ വിദ്യാർഥി മരിച്ച സാഹചര്യത്തിൽ പ്രദേശത്തോട് ചേർന്ന് കിടക്കുന്ന കൊടിയത്തൂർ പഞ്ചായത്തിലെ 1 , 13 വാർഡുകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണ മെന്ന് ലിൻ്റോ ജോസഫ് എം എൽ എ അഭ്യർഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് നൽ കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രദേശം സന്ദർശിച്ച ശേഷം എം എൽ എ പറഞ്ഞു.

നിപ സ്ഥിരീകരിച്ച പ്രദേശത്തു നിന്നും 500 മീറ്ററിൽ താഴെ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കൊടി യത്തൂർ പഞ്ചായത്തിലെ 1,13 വാർഡു കൾ. സ്ഥലത്തെത്തിയ എംഎൽഎ ജനങ്ങളെ ആശ്വസിപ്പിച്ചു. മരിച്ച കുട്ടി യുടെ ബന്ധുക്കൾ താമസിക്കുന്ന പഴം പറമ്പിലെ വീട്ടിലും എം എൽ എ സന്ദർ ശനം നടത്തി. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ വി പി ജമീല, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, ജനപ്രതിനി ധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ ർ, സി പി ഐ എം ലോക്കൽ സെക്രട്ടറി എൻ രവീന്ദ്രകുമാർ, നാസർ കൊളായി എന്നിവരും എം എൽ എ ക്കൊപ്പമു ണ്ടായിരുന്നു.

Exit mobile version